കോഴിക്കോട്: നടക്കാവിനടുത്ത് വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ചിറ്റുകുളം പുതിയനിരത്ത് ചെക്യാട് ഹൗസില്‍ അശോകന്‍ (53) പുതിയനിരത്ത് വാഴപ്പള്ളില്‍ അച്യുതന്റെ മകന്‍ അനീഷ് പി.വി (27) എന്നിവരാണ് മരിച്ചത്. ചക്കോരത്തുകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാവിലെ ആറു മണിയോടെയായിരുന്നു അപകടം. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Subscribe Us: