കോട്ടയം: ഈരാറ്റുപേട്ട നടയ്ക്കലില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. നൗഷാദിന്റെ മകന്‍ ഇബ്രാഹിംകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട മറ്റൊരു കുട്ടിയെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.