ന്യൂദല്‍ഹി: അന്‍പത്തിയഞ്ചാമത്  കേരള സ്‌കൂള്‍ കായികമേള നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ)യുടെ നിരീക്ഷണത്തില്‍. ഏറണാകുളം വ്യാഴാഴ്ച നടന്ന ആരംഭിച്ച കായികമേളയില്‍ നാഡ ഉത്തേജക പരിശോധന നടത്തി.

സ്‌കൂള്‍ കായികമേളയില്‍ ഇത്രയും കൃത്യമായി ഉത്തേജക പരിശോധന നടത്തുന്നത് ആദ്യമായാണെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ രാഹുല്‍ ഭട്ട്‌നാഗറും പറഞ്ഞു. ഈ മേളയില്‍ നിന്നും 40 ഓളം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ നാഡ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Subscribe Us:

കോളേജ്, സ്‌കൂള്‍ ലെവലില്‍ തന്നെ ഉത്തേജക പരിശോധന നിര്‍ബന്ധമാക്കാനുള്ള നാഡയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതിനടപ്പാക്കുന്നതെന്നും ഭടനാഗര്‍ വ്യക്തമാക്കി. അടുത്തിടെ ഇന്ത്യയിലെ എട്ട് അത്‌ലറ്റുകള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനിടയായതാണ് നാഡയെ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാന്‍ പ്രേരിപ്പിച്ചത്.

Malayalam news