എഡിറ്റര്‍
എഡിറ്റര്‍
ഉറി ഭീകരാക്രമണം; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ പാക് പ്രധാനമന്ത്രി ;വീഡിയോ
എഡിറ്റര്‍
Tuesday 20th September 2016 10:54am

Nawas-Sharif


നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.


പാക്കിസ്ഥാന്‍; ഉറി ഭീകരാക്രമണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.

വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് നവാസ് ഷെരീഫ് ഒഴിഞ്ഞുമാറുന്നത്. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

പാകിസ്താന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറാനും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ വിഷയം ഉന്നയിക്കാനും ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത്.

അതിനിടെ, യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ നവാസ് ഷെരീഫ് കശ്മീര്‍ വിഷയത്തില്‍ പിന്തുണതേടി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തി.

പാക്കിസ്ഥാന്‍ മുദ്രയുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ ഉറി സൈനിക താവളത്തില്‍ ആക്രമണത്തിന് എത്തിയതെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ ആവര്‍ത്തിച്ചതുമാ

കശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാനു തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായിരുന്നു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി, അടിയന്തര സാഹചര്യം നേരിടുന്നതിനു സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

Advertisement