വടകര: പാര്‍ട്ടിയിലേക്ക് തിരികെ വരുന്നത് സംബന്ധിച്ച് ആര്‍.എം.പിയുമായി ചര്‍ച്ച നടത്തിയെന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്റെ പ്രസ്താവന കള്ളപ്രചരണമാണെന്ന് റവല്യൂഷണറി നേതാവ് എന്‍.വേണു. ജയരാജന്‍ ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ലെന്നും വേണു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ജയരാജന്‍ പറഞ്ഞത് ശരിയാണ്, ഞങ്ങള്‍ കുടുംബസുഹൃത്തല്ല. രാഷ്ട്രീയ ബന്ധമാണ്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ജയരാജന്‍ ഒരു പ്രാവശ്യം ജയരാജന്‍ എന്നെ വിളിച്ചിട്ടുണ്ട്. അത് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗഹൃദപരമായി ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്.’ വേണു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘സി.പി.ഐ.എം ഇത് സംബന്ധിച്ച് തുടക്കം മുതലേ ചര്‍ച്ചയില്ലയെന്നൊരു നിലപാടാണല്ലോ സ്വീകരിച്ചത്. ഞങ്ങളാണല്ലോ ചര്‍ച്ചയ്ക്കാവശ്യപ്പെട്ടത്. ജനതാദളിനെയും മറ്റ് പാര്‍ട്ടികളെയും തിരിച്ചെടുത്തു. ഞങ്ങളുമായി യാതൊരു ചര്‍ച്ചയുമില്ലെന്ന നിലപാടാണെടുത്തത്. ചന്ദ്രശേഖരന്‍ മരിച്ചശേഷം പാര്‍ട്ടി ഇത്തരമൊരു നിലപാടെടുത്തത് ശരിയല്ല. ‘

‘പി.സി ജോര്‍ജ്ജാണ് ഇത് നടത്തിയെന്ന് പറഞ്ഞ ജയരാജന്‍ ഇതല്ല ഇതിനപ്പുറവും പറയും. അവരുടെ കുറ്റബോധത്തില്‍ നിന്നും ഈ കേസുമായി ബന്ധപ്പെട്ട് ജയരാജനുള്ള മാനസികാവസ്ഥയില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത്.’ വേണു പറഞ്ഞു.