കോഴിക്കോട്: സി.പി.ഐ.എം മുന്‍ കേന്ദ്രകമ്മറ്റിയംഗം എന്‍. വരദരാജന്‍ അന്തരിച്ചു. 84 വയസായിരുന്നു. തമിഴ്‌നാട് സംസ്ഥാനസെക്രട്ടറിയും മുന്‍ എം.എല്‍.എയുമായിരുന്നു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നതിനായി എത്തിയതായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടരക്കാണ് മരണം. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയാണ്.