എഡിറ്റര്‍
എഡിറ്റര്‍
എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Tuesday 25th March 2014 11:22am

n.-sreenivasan

ന്യൂദല്‍ഹി:  ഐ.പി.എല്‍  വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ എന്‍ .ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി. ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സ്വയം രാജിവെച്ച് പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശ്രീനിവാസനെ മാറ്റാന്‍ ഉത്തരവിടുമെന്നും കോടതി പറഞ്ഞു. എന്തിനാണ് അദ്ദേഹം കസേരയില്‍ അള്ളിപ്പിടിച്ചിരിയ്ക്കുന്നതെന്നും കോടതി ചോദിച്ചു.

ഐ.പി.എല്‍ വാത്‌വെപ്പുമായി ബന്ധപ്പെട്ട കേസില്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിയ്ക്കവെയാണ് കോടതി നിര്‍ദേശം.

സ്വയം രാജിവെച്ച് പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശ്രീനിവാസനെ മാറ്റാന്‍ ഉത്തരവിടുമെന്ന് ബി.സി.സി.ഐ അഭിഭാഷകനെ കോടതി അറിയിയ്ക്കുകയും ചെയ്തു. എന്തിനാണ് അദ്ദേഹം കസേരയില്‍ അള്ളിപ്പിടിച്ചിരിയ്ക്കുന്നതെന്നും കോടതി ചോദിച്ചു.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബിസിസിഐ തയ്യാറാണോ എന്ന് അറിയിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിയ്ക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി എല്‍.ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐ.പി.എല്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

Advertisement