എഡിറ്റര്‍
എഡിറ്റര്‍
തന്നെ പുറത്താക്കാനാവില്ലെന്ന് എന്‍.ശ്രീനിവാസന്‍
എഡിറ്റര്‍
Wednesday 26th March 2014 10:33am

n.-sreenivasan

ന്യൂദല്‍ഹി: സുപ്രീം കോടതി നിര്‍ദേശത്തിന് എതിരെ തന്റെ നിലപാടിലുറച്ച് എന്‍.ശ്രീനിവാസന്‍. തന്നെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാനാവില്ലെന്ന് എന്‍.ശ്രീനിവാസന്‍. തന്നെ നിര്‍ബന്ധപൂര്‍വ്വം അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാനാവില്ലെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ശ്രീനിവസാന്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ ആവശ്യം തള്ളിക്കളയുന്ന ശ്രീനിവാസന്റെ നിലപാട് ബി.സി.സി.ഐയുടെ പിന്തുണയോടെയാണെന്നാണ് സൂചന.

ഐ.പി.എല്‍  വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ എന്‍ .ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്വയം രാജിവെച്ച് പോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശ്രീനിവാസനെ മാറ്റാന്‍ ഉത്തരവിടുമെന്നും  എന്തിനാണ് അദ്ദേഹം കസേരയില്‍ അള്ളിപ്പിടിച്ചിരിയ്ക്കുന്നതെന്നമാണ് കോടതി ചോദിച്ചത്.

ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിയ്ക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നിയോഗിച്ച മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിയ്ക്കവെയാണ് കോടതി ശ്രീനിവാസന്‍ രാജിവെയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഉടമയുമായിരുന്ന ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍.ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടത്.

Advertisement