എഡിറ്റര്‍
എഡിറ്റര്‍
എല്‍. ശശിധരന്റെ തിരക്കഥ ദര്‍ബോണി സിനിമയാകുന്നു
എഡിറ്റര്‍
Wednesday 29th January 2014 1:51pm

film

കൊച്ചി: ദേശീയ അവാര്‍ഡ് നേടിയ പുലിജന്മം, നെയ്തുകാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശശിധരന്റെ പുതിയ ചിത്രമൊരുങ്ങുന്നു.

ദര്‍ബോണി എന്ന തിരക്കഥയാണ് സിനിമയാക്കുന്നത്. നാടക സംവിധായകന്‍ ഗോപി കുറ്റിക്കോലാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വിജയ രാഘവനും മകന്‍ ദേവദേവനും മുഖ്യ കഥാപാത്രങ്ങളാവുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. നൂറിയ താജുദ്ദീന്‍ ആണ് ചിത്രത്തിലെ നായിക.

ഇവരെക്കൂടാതെ ഇന്ദ്രന്‍സ്, ഭീമന്‍ രഘു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നടകരംഗത്തെ പ്രമുഖരും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 ഓളം കുട്ടികളും ചിത്രത്തില്‍ അഭിനയിക്കും.

മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട് സിനിമയാക്കിയ ടി.കെ ബാബുരാജാണ് ഷോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ആദ്യ വാരം ചിത്രീകരണം ആരംഭിക്കും.

Advertisement