തിരുവനന്തപുരം: നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടന്ന് കോണ്‍ഗ്രസ് നേതാവും സമുദായാംഗവുമായ എന്‍.ശക്തന്‍ എം.എല്‍.എ. നാടാര്‍ സമുദായത്തിലെ രണ്ട് എം.എല്‍.എമാരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മന്ത്രിപദം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിലെ എട്ട് നിയോജകമണ്ഡലങ്ങളിലെങ്കിലും നാടാര്‍ സമുദായത്തിന്റെ പിന്തുണ യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. സമുദായത്തിനോടുള്ള അവഗണയില്‍ പ്രതിഷേധിച്ച് എം.എല്‍.എ പദവി ഉപേക്ഷിക്കാന്‍ പ്രവര്‍ത്തകരില്‍ നിന്നും സമുദായാംഗങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ധമുണ്ട്. എന്നാല്‍ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യക്കാര്യം കെ.പി.സി.സിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ന് ഉമ്മന്‍ ചാണ്ടിയുമായി ഈ വിഷയത്തില്‍ ചര്‍ച്ചനടത്തുമെന്നും എന്‍.ശക്തന്‍ അറിയിച്ചു.