എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരബലത്തില്‍ ഭരണം പിടിക്കുന്നു: എന്‍ റാം
എഡിറ്റര്‍
Friday 21st April 2017 4:55pm

 

തിരുവനന്തപുരം: ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രഭരണം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുന്ന ആര്‍.എസ്.എസ് അജന്‍ഡയാണ് നടപ്പാക്കുന്നതെന്ന് ഹിന്ദു മുന്‍ പ്രതാധിപര്‍ എന്‍ റാം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് എ.കെ.ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് കേന്ദ്ര ഭണത്തിന്റെ ബലത്തില്‍ ബി.ജെ.പി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകായാണെന്ന് റാം പറഞ്ഞത്.


Also read ‘തെറിക്കുത്തരം മുറിപ്പത്തല്‍’; ഇന്ത്യന്‍ യുവതാരത്തോട് പൊട്ടിത്തെറിച്ച് കോഹ്‌ലി; അടുത്ത പന്ത് സിക്‌സടിച്ച് താരം; വീഡിയോ 


ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ബി.ജെ.പിയ്ക്ക് സ്വാധീനമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് അധികാരത്തിലെത്തിക്കാനാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും മണിപ്പൂരും ഗോവയും ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.ആര്‍ ബൊമ്മൈ കേസില്‍ 1994 കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭരണഘടനാഭേദഗതി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷമേ ഗവര്‍ണമാരെ നിയമിക്കാവൂ, സിവില്‍ സര്‍വീസ് നിയമനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ അധികാരം വേണം, സംസ്ഥാനങ്ങള്‍ ദുര്‍ബലമാകുനമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല, ഇന്ത്യയുടെ ഐക്യവും പരമാധികാരവും ഊട്ടിയുറപ്പിക്കും വിധം ദേശീയോദ്ഗ്രന്ഥസമിതി പ്രവര്‍ത്തനം ഫലപ്രദമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont miss വിവാഹത്തിനിടെ വരന്‍ അബദ്ധത്തില്‍ വധുവിന്റെ ബന്ധുവായ 10വയസുകാരനെ കൊന്നു 


വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. കേന്ദ്രത്തിന്റെ ഔദാര്യം സംസ്ഥാനങ്ങള്‍ യാചിക്കേണ്ട ആവശ്യമില്ലെന്നും. സംസ്ഥാനങ്ങളുടെ സ്വാതന്ത്രവും അധികാരവും നിലനിര്‍ത്തിയാല്‍ മാത്രമേ ഫെഡറലിസം യാഥാര്‍ത്ഥ്യമാകുയെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ഫെഡറലിസമാണ് ഈ ആശയ സ്വാതന്ത്ര സമരകാലത്തെ ഉരുത്തിരിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ-പാക് വിഭജനത്തെ തുടര്‍ന്നുള്ള സാഹചര്യം ഭരണഘടനയിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് പറഞ്ഞ റാം സംസ്ഥാനങ്ങളെ മറികടക്കാന്‍ കേന്ദ്രത്തിന് അധികാരം ലഭിക്കുന്നത് ഈ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement