ബാംഗളൂരു: ഒരു യുഗം അവസാനിക്കുന്നു. ഇന്‍ഫോസിസില്‍ നിന്ന് എന്‍.ആര്‍.നാരായണമൂര്‍ത്തി പടിയിറങ്ങുന്നു. മൂര്‍ത്തിക്ക് പകരം കെ.വി.കമ്മത്തിനായിരിക്കും ഇന്‍ഫോസിസിന്റെ അധികാരം കൈമാറുക. നിലവില്‍ ഐ.സി.ഐസി.ഐയുടെ ചെയര്‍മ്മാനാണ് കമ്മത്ത്.

ശനിയാഴ്ചയാണ് ഇന്‍ഫോസിസിന്‍ന്റെ ചരിത്രത്തില്‍ അതിപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. കമ്പനിയുടെ തുടക്കം മുതല്‍ 30 വര്‍ഷത്തോളമായി മൂര്‍ത്തി തന്നെയാണ് ഇന്‍ഫോസിസിന്‍ന്റെ ചെയര്‍മ്മാന്‍. 2011 ഓഗസ്റ്റിലായിരിക്കും നാരായണമൂര്‍ത്തി കമ്മത്തിന് അധികാരം കൈമാറുക.

ക്രിസ് ഗോപാലകൃഷ്ണന് പകരം എസ്.ഡി.ഷിബുലാല്‍ ആയിരിക്കും പുതിയ സി.ഇ.ഒ. നിലവില്‍ സി.ഇ.ഒ ആയ ക്രിസ് ആയിരിക്കും പുതിയ എക്‌സിക്യുട്ടീവ്- കോ- ചെയര്‍മ്മാന്‍. നാരായണമൂര്‍ത്തിയോടൊപ്പം ഇന്‍ഫോസിസിന്റെ തുടക്കം മുതല്‍ സഹയാത്രികനാണ് ക്രിസ് ഗോപാലകൃഷ്ണന്‍.

ഇന്‍ഫോസിസിന്‍നെ ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി കമ്പനികളിലൊന്നാക്കുന്നതില്‍ അതിപ്രധാനമായ പങ്ക് വഹിച്ച വ്യക്തിയാണ് ക്രിസ്.