Administrator
Administrator
എന്‍.കെ.പ്രേമചന്ദ്രന് വധഭീഷണി
Administrator
Monday 18th July 2011 9:15am

കൊല്ലം: മുന്‍ ജലവിഭവമന്ത്രിയും ആര്‍.എസ്.പി.നേതാവുമായഎന്‍.കെ. പ്രേമചന്ദ്രന് വധഭീഷണി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് എതിരായ നിലപാടു സ്വീകരിച്ച പ്രേമചന്ദ്രനെ കൊല്ലുമെന്നു ഭീഷണി മുഴക്കുന്ന കത്ത് പ്രേമചന്ദ്രന്റെ കൊല്ലത്തെ വീട്ടിലാണു ലഭിച്ചത്.

പേര് വെളിപ്പെടുത്താതെ എഴുതിയ കത്ത് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിലെ തപാല്‍മുദ്രയില്‍നിന്നാണ് അയച്ച സ്ഥലം കമ്പം എന്ന് കണ്ടെത്തിയത്.

പോലീസിലെ രഹസ്യാന്വേഷണവിഭാഗം കത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലുള്ള കത്ത് ഇന്നു മുഖ്യമന്ത്രിക്കു കൈമാറുമെന്നു പ്രേമചന്ദ്രന്‍ അറിയിച്ചു.

Advertisement