എഡിറ്റര്‍
എഡിറ്റര്‍
എന്‍.എച്ച്.ആര്‍.എം അഴിമതി: സി.ബി.ഐ നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
എഡിറ്റര്‍
Thursday 30th August 2012 2:39pm

ന്യൂദല്‍ഹി: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ പദ്ധതി (എന്‍.എച്ച്.ആര്‍.എം) അഴിമതിയുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കൂടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു.

Ads By Google

കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന മരുന്നുകള്‍ ഇരട്ടിയിലും അധികം വിലയ്ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങിയതിന് കുടുംബക്ഷേമ ഡയറക്ട്രേറ്റ്‌ ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്.

ആശുപത്രി നവീകരണത്തിനായി അനുവദിച്ച 12.5 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചതിന്റെ പേരില്‍ ലക്‌നോ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് രണ്ടാമത്തെ കേസ്. രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് എന്ന പേരില്‍ വ്യാജകമ്പനിയുണ്ടാക്കി വന്‍ തുകകള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ കേസ്.

ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലും ഗുജറാത്തിലും സി.ബി.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഗാസിയാബാദ്, ലക്‌നൗ, ആഗ്ര, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളിലും ഗുജറാത്തിലെ വാപിയിലുമാണ് റെയ്ഡ് നടത്തിയത്. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്.

നാലാമത്തെ കേസുകളില്‍ സ്വകാര്യ വ്യക്തികളാണ് പ്രതികള്‍ എന്നാണ് അറിയുന്നത്. കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Advertisement