എഡിറ്റര്‍
എഡിറ്റര്‍
മൈത്രി കൂട്ടായ്മ ചികിത്സ ധന സഹായം വിതരണം ചെയ്തു
എഡിറ്റര്‍
Monday 10th July 2017 3:03pm

റിയാദ് : ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായ റിയാദിലെ കരുനാഗപ്പള്ളിക്കാരുടെ പ്രാദേശിക കൂട്ടായ്മയായ ‘മൈത്രി’ കാന്‍സര്‍ രോഗങ്ങള്‍ ഉള്‍പ്പടെയുള്ള കഷ്ടത അനുഭവിക്കുന്നവര്‍ക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.

മലാസിലെ അല്‍മാസ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൈത്രി പ്രസിഡന്റ് മജീദ് ഈ വര്ഷത്തെ റംസാന്റിലീഫിന്റെ ഭാഗമായിട്ടുള്ള ചികില്‍സഹായ ഫണ്ട് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നസീര്‍ഖാന് കൈമാറി. കരുനാഗപ്പള്ളി പുത്തന്‍തെരുവ്, ക്ലാപ്പന ഭാഗത്തുള്ള രോഗികള്‍ക്കാണ് ഈ സഹായം എത്തിച്ചിരിക്കുന്നത്.

മൈത്രി പ്രവര്‍ത്തകരായ റഹ്മാന്‍ മുനമ്പത്ത്, ബാലു, നിസ്സാര്‍ പള്ളിശ്ശേരിക്കല്‍, അനില്‍, സലിം, ഷഫീര്‍, റിയാസ്, ഇസ്മായില്‍ വലേത്ത്, താഹ എന്നിവര്‍ രോഗികളുടെ ഭവനങ്ങളില്‍ നേരിട്ട് സഹായ തുക എത്തിച്ചു.

ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്തു ഭാരതീയ കാര്യാലയത്തിന്റെ പ്രശംസയും കീര്‍ത്തി പത്രവും കിട്ടിയ മൈത്രി കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളില്‍ നടത്തിയിട്ടുണ്ടന്നു ഭാരവാഹികള്‍ പറഞ്ഞു.

ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, സക്കീര്‍ ഷാലിമാര്‍, നൗഫല്‍, കബീര്‍ പാവുമ്പ, ഫസലുദിന്‍, ഷെഫീഖ്, ജാനിസ്, സാബു, മുരളി, മുരളി മണപ്പള്ളി, ബഷീര്‍, നൌഷാദ്, സോജി വര്‍ഗീസ്, സിനു, ഷംസുദ്ദിന്‍,എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍,റിയാദ്

Advertisement