എഡിറ്റര്‍
എഡിറ്റര്‍
മൈഥിലിയുടെ ഐറ്റം നമ്പറുമായി ‘മാറ്റിനി’
എഡിറ്റര്‍
Friday 9th November 2012 4:22pm

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ സിനിമയില്‍ എത്തിച്ച എ.ഒ.പി.എല്‍ (അഡ്വാന്റേജ് ഓവര്‍സീസ്പ്രൈവറ്റ് ലിമിറ്റഡ്) മമ്മൂട്ടി കുടുംബത്തിലെ മറ്റൊരാളെ കൂടി സിനിമയിലേക്ക് കൊണ്ടുവരുന്നു. മമ്മൂട്ടിയുടെ സഹോദര പുത്രന്‍ മക്ബല്‍ സല്‍മാനെ നായകനാക്കി എ.ഒ.പി.എല്‍ എടുക്കുന്ന ചിത്രമാണ് ‘മാറ്റിനി’.

നവാഗത സംവിധായകനായ അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാറ്റിനി’. മൈഥിലിയാണ് ചിത്രത്തിലെ നായിക. സിനിമയില്‍ മൈഥിലി അവതരിപ്പിക്കുന്ന ഒരു ഐറ്റം ഡാന്‍സുമുണ്ട്.

Ads By Google

ഇനിയുമുണ്ട് ചിത്രത്തിന് പ്രത്യേകതകള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിനനാഥിന്റെ വരികള്‍ക്ക് രതീഷ് വേഗ സംഗീതം നല്‍കുന്ന ചിത്രത്തില്‍ ഒരു ഗാനം കാവ്യാ മാധവനും  ആലപിക്കുന്നുണ്ട്. നേരത്തേ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൊണ്ടും രതീഷ് പാടിച്ചിരുന്നു.

പാലേരി മാണിക്യത്തിന് ശേഷം മൈഥിലിക്ക് ലഭിക്കുന്ന ശക്തമായ കഥാപാത്രമാണ് മാറ്റിനിയിലേത്. സിനിമാ താരമാവുക എന്ന ആഗ്രഹത്തോടെ ജീവിക്കുന്ന സാവിത്രി എന്ന നര്‍ത്തകിയേയാണ് മൈഥിലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Advertisement