എഡിറ്റര്‍
എഡിറ്റര്‍
മൈഥിലി തിരക്കിലാണ്….
എഡിറ്റര്‍
Friday 28th September 2012 12:52pm

തികച്ചും വ്യത്യസ്തമായ വേഷങ്ങളിലായിരിക്കും മൈഥിലി ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അനീഷ് ഉപാസന്റെ ‘മാറ്റിനി’ എന്ന ചിത്രത്തിലാണ് മൈഥിലി ഇപ്പോള്‍ അഭിനയിക്കുന്നത്. മൈഥിലിയുടെ അടുത്ത ചിത്രം ‘ബ്രെയ്ക്കിങ് ന്യൂസ്’ ആണ്.

Ads By Google

‘ഈ ചിത്രത്തില്‍ നാട്ടിന്‍പുറത്തെ സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് താന്‍ ചെയ്യുന്നത്. എന്നാല്‍ സമകാലിക ലോകത്തെ സംഭവങ്ങള്‍ മനസ്സിലാക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് അവള്‍. ഈ സിനിമ പങ്കുവെയ്ക്കുന്ന വിഷയം ഏറെ സാമൂഹിക പ്രാധാന്യമുള്ളതാണ്. സൗമ്യ എന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലചെയ്തതും ആ കേസന്വേഷണവും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.’

‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ എന്ന പുതിയ ചിത്രത്തില്‍  വ്യത്യസ്തമായ ഒരു അഭിഭാഷകയുടെ വേഷത്തിലാണ് മൈഥിലി  പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മലയാളസിനിമ ഇതുവരെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച അഭിഭാഷക വേഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്നതാണ് ഈ കഥാപാത്രം.

‘പോപ്പിന്‍സ്’ എന്ന ചിത്രത്തില്‍ നടന്‍ ശങ്കര്‍ രാമകൃഷ്ണന്റെ ഭാര്യയായും മൈഥിലിയെത്തുന്നു. ‘ഈ അടുത്ത കാലത്തി’ല്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ അമിതമായി ഉത്കണ്ഠപ്പെടുന്ന ഭാര്യയായിട്ടായിരുന്നു അവര്‍ അഭിനയിച്ചതെങ്കില്‍ ‘പോപ്പിന്‍സി’ല്‍ ചെറിയ കാര്യങ്ങളില്‍ പോലും ഭര്‍ത്താവിന് പ്രോത്സാഹനം നല്‍കുന്ന ഭാര്യയായിരിക്കും മൈഥിലിയുടെ കഥാപാത്രം.

ടി.വി ചന്ദ്രന്റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന ചിത്രത്തില്‍ അധ്യാപികയുടെ വേഷത്തിലും മൈഥിലിയെത്തുന്നു. എം.ടി, മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുടെ കഥ അടിസ്ഥാനമാക്കിയുള്ള ‘കഥവീടി’ലും ശക്തമായ കഥാപാത്രമായി മൈഥിലിയുണ്ട്.

Advertisement