എഡിറ്റര്‍
എഡിറ്റര്‍
മൈസൂര്‍ കല്യാണം: പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തലുകള്‍
എഡിറ്റര്‍
Sunday 24th February 2013 11:30am

മൈസൂര്‍: മൈസൂര്‍കല്യാണത്തിന്റെ പേരില്‍  പെണ്‍കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അലീമയെയാണ് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്തിയത്. 2011 ഒക്ടോബര്‍ 31 നാണ് അലീമയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പറഞ്ഞു.

Ads By Google

എന്നാല്‍ ദാരുണമായി കൊല ചെയ്താല്‍പോലും കേസ് എടുക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. ഭാഷ അറിയാത്തതിനാല്‍ കേസുമായി മുന്നോട്ട് പോകാനും ഇവര്‍ക്കാവുന്നില്ല.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയാണ് ഇവര്‍ കൊലക്കത്തിക്കിരയാക്കുന്നത്.ഒരേ ചേരികളിലുള്ള മറ്റ് മലയാളികളമായി  സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ക്കില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

മൈസൂരിലെ ചേരികളില്‍ മലബാറില്‍ നിന്നുള്ള പതിനായിരത്തിലധികം മുസ്‌ലിം പെണ്‍കുട്ടികളാണ് വിവാഹം കഴിച്ചെത്തിയ ശേഷം നരകയാതനക്ക് ഇരയാക്കുന്നത്.  ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ നടത്തിയ അന്വേഷണമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

നാട്ടിലേക്ക് തിരിച്ചു വരാന്‍ യാതൊരു നിവൃത്തിയുമില്ലാത്ത പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്കും, വേശ്യാവൃത്തിക്കും നിര്‍ബന്ധിതരാകുകയാണ്.

ഈ വിഷയത്തില്‍ കേസ് നടത്താനോ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനോ നാട്ടില്‍ നിന്നും ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ് ഉള്ളത്.

മൈസൂരിലെ വൃത്തിഹീനമായ ചേരികളിലും അനാരോഗ്യകരമായ സാഹചര്യത്തില്‍ നരകിക്കുകയുമാണ് പെണ്‍കുട്ടികള്‍. വിവാഹത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ഇവര്‍ക്കാകുന്നില്ല.

വിവാഹത്തിന്റെ മറവില്‍ മൈസൂരിലെത്തിപ്പെടുന്ന പെണ്‍കുട്ടികളെ വരനും കുടുംബവും പരമാവധി ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.  പലപ്പോഴും വരന്മാരായെത്തുന്നത് കുപ്രസിദ്ധ ക്രിമിനലുകളാണ്. മലബാറിലെ ബ്രോക്കര്‍മാര്‍ വഴി മഹല്ല് കമ്മറ്റിയുമായി ബന്ധപ്പെട്ടാണ് ഇത്തരം വിവാഹം നടത്തുന്നത്.

മലബാറില്‍ വ്യാപകമായുള്ള വലിയ സ്ത്രീധനം നല്‍കി പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പറ്റാതെ വരുന്നിടത്താണ് ഇത്തരം കല്യാണങ്ങള്‍ സജീവമാകുന്നത്. കുറഞ്ഞ ചെലവില്‍ മക്കളെ കല്യാണം ചെയ്യിക്കാന്‍ പറ്റുന്നത് കൊണ്ടാണ് മൈസൂരിലേക്ക് കല്യാണം കഴിപ്പിച്ചയക്കുന്നത്.

ഒറ്റമുറികളില്‍ ഒതുങ്ങി കഴിയുന്നത് പത്തിലധികം അംഗങ്ങളാണെന്നും ചാനല്‍ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. സാധാരണ ഹൈന്ദവ സമൂഹത്തില്‍ കല്യാണം നടക്കുന്ന പോലെയാണെങ്കില്‍ തങ്ങള്‍ക്ക് ഇത്തരം ദുരിതമനുഭവിക്കേണ്ടി വരില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

Advertisement