എഡിറ്റര്‍
എഡിറ്റര്‍
ഒബാമയുടെ സന്ദര്‍ശനം: മ്യാന്‍മര്‍ തടവുകാരെ മോചിപ്പിക്കുന്നു
എഡിറ്റര്‍
Thursday 15th November 2012 2:33pm

യാങ്കോണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മ്യാന്‍മാര്‍ 452 തടവുകാരെ മോചിപ്പിക്കുന്നു. ഇന്ന് രാവിലെ മുതല്‍ തടവുകാരെ വിട്ടയച്ചു തുടങ്ങി.

Ads By Google

മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഐക്യരാഷ്ട്രസഭാ സന്ദര്‍ശനത്തിന്റെ മുന്നോടിയായി നിരവധി തടവുകാരെ കഴിഞ്ഞ സെപ്തംബറില്‍ വിട്ടയച്ചിരുന്നു.
300 ഓളം രാഷ്ട്രീയ തടവുകാര്‍ മ്യാന്‍മറിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. അവര്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

ഏതാനും വിദേശികളും മോചിതരാകുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏതൊക്കെ രാജ്യക്കാര്‍ മോചനം നേടുമെന്ന് വ്യക്തമല്ല.

ജനാധിപത്യ പ്രക്ഷോഭം നടത്തിയ ആങ് സാങ് സ്യൂചി വര്‍ഷങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞശേഷം 2010 ലാണ് മോചനം നേടിയത്. തടവുകാരെ മോചിപ്പിക്കുന്ന നടപടി സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി സ്വാഗതം ചെയ്തു.

മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. തിങ്കളാഴ്ച അദ്ദേഹം അവിടെ എത്തും. പ്രസിഡന്റ് തെയിന്‍ സെയിന്‍, പ്രതിപക്ഷ നേതാവ് ആങ് സാങ് സ്യൂചി എന്നിവരുമായി ഒബാമ ചര്‍ച്ച നടത്തും.

Advertisement