റങ്കൂണ്‍: മ്യാന്‍മര്‍ അതീവരഹസ്യമായി ആണവായുധ നിര്‍മാണവും പരീക്ഷണം നടത്തുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തി. അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വിക്കിലീക്‌സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ജനവാസമില്ലാത്ത വനത്തിന്റെ ഉള്‍പ്രദേശത്താണ് പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും ഇതിന് ഉത്തര കൊറിയയുടെ സഹായമുണ്ടെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ രാജ്യത്ത് ആണവായുധ ന്ിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം പട്ടാളഭരണകൂടം നിഷേധിച്ചു.

Subscribe Us: