ബ്രസല്‍സ്: മ്യാന്‍മറില്‍ അനുകൂലമായ മാറ്റം വരുത്തുന്നതിന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

മ്യാന്‍മറിലെ പട്ടാള ഭരണത്തെ അനുകൂലിക്കുന്ന നിലപാടില്‍നിന്ന് ഇന്ത്യയും ചൈനയും റഷ്യയും പിന്മാറണമെന്നും പാര്‍ലമെന്റ് ആവശ്യപ്പെട്ടു. മ്യാന്‍മറിലെ ജനാധിപത്യ നേതാവ് ആന്‍ സാങ് സൂക്കി മോചനത്തെ സ്വാഗതം ചെയ്ത് അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മ്യാന്‍മറില്‍ സ്വാതന്ത്ര്യവും ജനാധിപത്യം കൊണ്ടുവരുന്നതിന് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം ഉപയോഗിക്കണം.

അതേസമയം തായ്‌ലന്‍ഡ് മ്യാന്‍മര്‍ അതിര്‍ത്തികളിലെ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന സഹായം തുടരണം. സൂക്കിയുടേത് മാനദണ്ഡങ്ങളില്ലാത്ത മോചനമാകണമെന്നും പാര്‍ലമെന്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൂക്കിയുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.