യാങ്കൂണ്‍: മ്യാന്‍മറിലെ യാങ്കൂണിലെ ഗോഡൗണില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. 60 പേര്‍ക്കു പരുക്കേറ്റു.

പുലര്‍ച്ച രണ്ടുമണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കട പൂര്‍ണമായി കത്തി നശിച്ചു. സ്‌ഫോടനകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പുഅഗ്നിശമന സേനയുടെ 10 വാഹനങ്ങള്‍ എത്തിയാണു തീയണച്ചത്.

പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സമയോജിതമായ ഇടപെടലുകളാണ് അപകടത്തിന്റെ തീവ്രത കുറച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Malayalam News

Kerala News In English