യാങ്കൂണ്‍: മ്യാന്‍മറിലെ ജനകീയ നേതാവ് ആങ് സാന്‍ സൂകിയെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം വിട്ടയയ്ക്കുമെന്ന് പട്ടാള ഭരണകൂടം വ്യക്തമാക്കി. വീട്ടുതടങ്കലില്‍ കഴിയുന്ന സൂകിയെ തിരഞ്ഞെടുപ്പിന് മുമ്പ് മോചിപ്പിക്കണമെന്ന അനുയായികളുടെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് പട്ടാള ഭരണകൂടത്തിന്റെ പ്രതികരണം. നവംബര്‍ 13 നാണ് സൂകിയുടെ വീട്ടുതടങ്കല്‍ കാലാവധി അവസാനിക്കുന്നത്. രണ്ടു ദശാബ്ദത്തിന് ശേഷം നവംബര്‍ ഏഴിനാണ് മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Subscribe Us: