മാഡ്രിഡ്: പരിക്കിന്റെ പിടിയില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് ടെന്നീസിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റാഫേല്‍ നദാല്‍. മുട്ടിനേറ്റ പരിക്ക് മൂലം നദാലിന് നഷ്ടപ്പെട്ട അവസരങ്ങള്‍ നിരവധിയാണ്.

Ads By Google

അവസരങ്ങള്‍ എത്ര നഷ്ടപ്പെട്ടാലും പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായാല്‍ മാത്രമേ ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ച് വരികയുള്ളൂ എന്ന തീരുമാനത്തിലാണ് നദാല്‍. ‘എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നുണ്ട്. ഗംഭീര തിരിച്ച് വരവ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് എനിക്ക് അല്‍പ്പം സമയം കൂടി വേണം’ 26 കാരനായ നദാല്‍ പറയുന്നു.

പരിക്ക് പൂര്‍ണമായും മാറിയിട്ടേ തിരിച്ച് വരൂ, അല്ലാതെ കോര്‍ട്ടിലേക്ക് മടങ്ങിയെത്തി വീണ്ടും തിരിച്ച് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും നദാല്‍ പറയുന്നു.

കഴിഞ്ഞ ജൂണില്‍ നടന്ന വിമ്പിള്‍ഡണ്‍ ടെന്നീസിലാണ് നദാല്‍ അവസാനമായി റാക്കറ്റേന്തിയത്.  നദാല്‍ പരിക്കില്‍ നിന്ന് വിമുക്തനായി എത്രയും പെട്ടന്ന് തിരിച്ചുവരാന്‍ അദ്ദേഹത്തിന്റെ ആരാധകരും കാത്തിരിക്കുകയാണ്.