എഡിറ്റര്‍
എഡിറ്റര്‍
സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയത് ബുദ്ധിമുട്ടിക്കാനെന്ന് സംശയം: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Friday 4th January 2013 5:39pm

തിരുവനന്തപുരം: തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തന്റെ സ്റ്റാഫ് അംഗങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനം തടയാനുള്ള ശ്രമമാണോ ഇതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷിക്കാം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. തന്റെ പ്രവര്‍ത്തനം ദുര്‍ബലമാകില്ല.അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രകമ്മറ്റിയെ അറിയിക്കുമെന്നും വിഎസ് വ്യക്തമാക്കി.

Ads By Google

സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് എതിരെയുള്ള കള്ളക്കേസ് പിന്‍വിലിക്കണമെന്നും സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണപത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്റെ മൂന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സി.പി.എമ്മില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാനസമിതി അംഗീകരിക്കുകയായിരുന്നു. വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡിഷണല്‍ പ്രൈവറ്റ്  സെക്രട്ടറി വി.കെ ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

Advertisement