എഡിറ്റര്‍
എഡിറ്റര്‍
ആക്രമണ ശൈലിയിലുള്ള ബൗളിങ്ങാണ് എനിയ്ക്കിഷ്ടം: ആര്‍.അശ്വിന്‍
എഡിറ്റര്‍
Saturday 4th August 2012 11:09am

ശ്രീലങ്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരമായ ആര്‍.അശ്വിന്‍ ടീമിനെ സംബന്ധിച്ച് ഏറെ വിലയുള്ള താരമാണ്. സന്ദര്‍ഭത്തിനനുസരിച്ച് ബൗള്‍ ചെയ്യാനുള്ള അശ്വിന്റെ കഴിവ് ഏവരെയും ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ആക്രമണ ശൈലിയിലുള്ള ബൗളിങ്ങാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നാണ് അശ്വിന്‍ പറയുന്നത്.

‘പല മത്സരങ്ങളിലും പത്ത് ഓവറുകള്‍ക്ക് ശേഷമാണ് ഞാന്‍ ആക്രമണ ശൈലിയില്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങാറ്. എന്നാല്‍ ചില മത്സരങ്ങളില്‍ 21 ഓവറുകള്‍ക്ക് ശേഷവും. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ബൗളിങ് രീതിയില്‍ മാറ്റം വരുത്തുന്നതാണ് എന്റെ ശൈലി.

Ads By Google

എല്ലാ സമയവും ഒരേ രീതിയില്‍ ബൗള്‍ ചെയ്യാന്‍ കഴിയില്ല. ടീമിന് ആവശ്യമുള്ള സമയത്താണ് ആക്രമണ ശൈലി പുറത്തെടുക്കേണ്ടത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിനെയെല്ലാം നിഷ്പ്രയാസം മറികടക്കാന്‍ കഴിയാറുമുണ്ട്’- അശ്വിന്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ മത്സരം തുടങ്ങുന്നതിന് മുന്‍പ് ടീമംഗങ്ങള്‍ക്കെല്ലാം ആവശ്യത്തിന് സമയം പ്രാക്ടീസിനായി ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നതും.

ഒരു താഴ്ചയില്‍ നിന്നുമാണ് ടീം ഇപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ് വരുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ശ്രീലങ്കയ്‌ക്കെതിരെ പരമ്പര നേടുക എന്നതില്‍ കവിഞ്ഞ് ഒന്നുമില്ലെന്നും അശ്വിന്‍ പറഞ്ഞു.

Advertisement