എഡിറ്റര്‍
എഡിറ്റര്‍
എന്റെ വിവാഹം അറേഞ്ച്ഡ് ആയിരുന്നു: മേതില്‍ ദേവിക
എഡിറ്റര്‍
Saturday 9th November 2013 7:23pm

devika,mukesh

തങ്ങളുടേത് അറേഞ്ച്ഡ് വിവാഹമായിരുന്നുവെന്ന് നടന്‍ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക. കഴിഞ്ഞ മാസമാണ് മുകേഷിന്റേയും നര്‍ത്തകിയായ മേതില്‍ ദേവികയുടേയും വിവാഹം നടന്നത്.

ഏറെ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ വാര്‍ത്തയായിരുന്നു ഇരുവരുടേയും വിവാഹം. മുകേഷിന്റെ ആദ്യഭാര്യയും നടിയുമായ സരിത മുകേഷിനെതിരെ രംഗത്ത് വന്നതോടെയാണ് വീണ്ടും താര വിവാഹം ചര്‍ച്ചയായത്.

മുകേഷ് നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സരിത രംഗത്ത് വന്നത്.

എന്നാല്‍ തങ്ങളുടേത് വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നാണ് ഇപ്പോള്‍ ദേവിക വെളിപ്പെടുത്തിയിരിക്കുന്നത്. മുകേഷിന്റെ സഹോദരിയും ഭര്‍ത്താവും കൊണ്ട് വന്ന ആലോചന തന്റെ വീട്ടുകാര്‍ ഉറപ്പിക്കുകയായിരുന്നു- ദേവിക പറഞ്ഞു.

Advertisement