എഡിറ്റര്‍
എഡിറ്റര്‍
മൈ ലൈഫ് പാട്ണര്‍ ഒരുങ്ങുന്നു
എഡിറ്റര്‍
Friday 29th November 2013 12:56pm

my-life-partner

കരുത്തേറിയ കഥകളുമായി പുതിയ സംവിധായകരുടെ ഒരു തള്ളിക്കയറ്റം തന്നെയാണ് ഇപ്പോള്‍ മലയാള സിനിമയില്‍.

പുതുമുഖ സംവിധായകന്‍ എം.ബി പദ്മകുമാര്‍ ഒരുക്കുന്ന ചിത്രമാണ് മൈ ലൈഫ് പാട്ണര്‍.

അമീര്‍, സുദേവ്, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മലയാള സിനിമയിലെ മുന്‍കാലത്തെ താരം സുകന്യയും ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ട്.

രണ്ട് പുരുഷന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. പദ്മ കുമാര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചതാണെങ്കിലും ആദ്യമായാണ് സംവിധായക കുപ്പായം അണിയുന്നത്.

ചില ഷോട്ട് ഫിലിമുകളും ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് അറിയുന്നത്.

Advertisement