Categories

എന്റെ ജീവിതം തുറന്ന പുസ്തകമല്ല: ഷാറൂഖ് ഖാന്‍

മുംബൈ : ബോളിവുഡിലെ ജനപ്രിയ താരം കിംഗ് ഖാന്‍ മനസ്സുതുറക്കുന്നു. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നാണ് ആളുകള്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. എനിയ്ക്ക് എന്റേതായ സ്വകാര്യതകളുമുണ്ട്. ആളുകളോട് ഇടപഴകുമ്പോള്‍ അവര്‍ കരുതും ഞാന്‍ എല്ലാം തുറന്നുകാണിക്കുന്ന ഒരാളാണെന്ന് പക്ഷേ  ആ ധാരണ തെററാണ്. എന്റെ സ്വകാര്യതയൊന്നും ഞാന്‍ ആരുമായും പങ്കുവെക്കാറില്ല. ജീവിതം ഒരു തുറന്ന പുസ്തകമാക്കാനും എനിയ്ക്ക് ആഗ്രഹമില്ല.
ആളുകള്‍ക്കിടയില്‍ എത്തുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കൂടുതലായും ചോദിക്കുന്നത്. ഒരു നടനെന്ന നിലയില്‍ ചുരുങ്ങിയത് 23 വര്‍ഷമെങ്കിലും ഇന്‍ഡസ്ട്രിയില്‍ നില്‍ക്കേണ്ടതായി വരും. ഒരു നടന്റെ ഏറ്റവും വലിയ കടമ ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ്. ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി എനിയ്ക്ക് എന്തുചെയ്യാന്‍ കഴിയും എന്നാണ്  ആലോചിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ആളുകളെ സന്തോഷിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.
എന്റെ അഭിനയം കണ്ട് കുട്ടികള്‍ സന്തോഷിക്കുന്നതു കാണാന്‍ ഏറെ ഇഷ്ടമാണെന്നും ഷാറൂഖ് പറയുന്നു. 3 മണിക്കുറുള്ള ഒരു സിനിമയില്‍ അഭിനയിച്ച് ഒരു കുടുംബത്തിലെ എല്ലാവരേയും ഒരുപോലെ ആസ്വദിപ്പിക്കാന്‍ കഴിയണം. 1988 ലെ ഫൗജി,സര്‍ക്കസ് തുടങ്ങിയ സീരിയലുകളിലൂടെ അരങ്ങിലെത്തിയ ഷാറൂഖ് 1992 ലെ ദീവാന എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടം അദ്ദേഹത്തിന് വേണ്ടിവന്നില്ല.
ഷാറൂഖിന്റെ  ഡോണ്‍ 2 എന്ന ചിത്രത്തിന്റെ പ്രമോഷന്‍വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കൈ നിറയേ ചിത്രങ്ങളുമായി ബോളിവുഡിലെ മിന്നും താരമായി ഷാറൂഖ്  തിളങ്ങുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.