എഡിറ്റര്‍
എഡിറ്റര്‍
ആരാധ്യയുടെ വരവിന് ശേഷം ജീവിതം മാറിയോ? അഭിഷേകിന് സംശയം
എഡിറ്റര്‍
Thursday 28th June 2012 8:30am

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല അഭിഷേകിന്. പക്ഷേ ഇപ്പോള്‍ ഒരു സംശയം, മകളുണ്ടായപ്പോള്‍ എന്തെങ്കിലും സംഭവിച്ചോ?

‘കൂടെയുള്ള ഒരാളിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന അവസ്ഥ’ മകള്‍ വന്നതിന് ശേഷമുള്ള തന്റെ മാനസികാവസ്ഥയെ പറ്റി അഭി ചുരുക്കിപ്പറഞ്ഞത് ഇങ്ങനെയാണ്. ഉത്തരവാദിത്വം കൂടി. പക്ഷേ ജീവിതം മാറിയെന്ന് കക്ഷിക്ക് ഇതുവരെ തോന്നിയിട്ടില്ലത്രേ.

കുട്ടിയെ നോക്കാനായി പ്രത്യേക നിയമങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ശരിയാണെന്ന് തോന്നുന്നത് ചെയ്യും. എല്ലാ രക്ഷിതാക്കളും ഇങ്ങനെയായിരിക്കുമെന്നാണ് തോന്നുന്നത് – അഭി പറയുന്നു.

ഇപ്പോള്‍ മനസ്സിലായില്ലേ അഭിഷേകിന് ഒരു മാറ്റവും വന്നിട്ടില്ല.

അഭിഷേകിന് മാറ്റം വന്നാലും ഇല്ലെങ്കിലും ബോളീവുഡും ആരാധകരും ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് ആരാധ്യയെ കുറിച്ചാണ്. കുഞ്ഞിനെ ഒരു നോക്ക് കാണാനായി ഓടി നടക്കുകയാണ് പാപ്പരാസികള്‍. കുഞ്ഞിന്റെ കണ്ണ് കണ്ടു, ബ്രൗണ്‍ നിറമാണ്, മുടികണ്ടു,അഭിഷേകിന്റേതുപോലെ, എന്ന മട്ടിലാണ് വാര്‍ത്തകള്‍ വരുന്നത്. കുഞ്ഞിന്റെ ഫേട്ടോക്കായി ഐശ്വര്യയ്ക്ക് മുകളില്‍ ക്യാമറയുമായി വട്ടമിട്ടു പറക്കുകയാണ് കക്ഷികള്‍.

Advertisement