എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവെന്ന റെയ്പിസ്റ്റ്
എഡിറ്റര്‍
Thursday 28th November 2013 4:53pm

എസ്സേയ്‌സ്/ ആരാധന വാള്‍
മൊഴിമാറ്റം/ ഹൈറുന്നിസ


husband

നിനക്ക് വേണ്ടി പണം ചെലവഴിക്കുന്ന എന്റെ കൂടെ കിടക്കാന്‍ നിനക്ക് സൗകര്യമില്ലേ എന്ന് എന്റെ ഭര്‍ത്താവ് എപ്പോഴും എന്നോട് ചോദിക്കും. വിവാഹ രാത്രിയില്‍ ഏഴു തവണയാണ് അയാള്‍ ഞാനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്. ഞാനാണെങ്കില്‍ സഹിക്കാനാവാത്ത വേദനയില്‍ അനങ്ങാനാവാതെ കിടക്കുകയായിരുന്നു’

-നേഹ, 26, ലക്‌നൗ, വിവാഹ മോചിത.

ദല്‍ഹി നഗരത്തിന്റെ പുറമ്പോക്കില്‍ മണ്ണണിഞ്ഞ് നില്‍ക്കുന്ന മദന്‍പൂര്‍ ഖാദര്‍ എന്ന പുനരധിവാസ കോളനിയിലെ സ്‌കൂളില്‍, വെളിച്ചം ചിതറിക്കിടക്കുന്ന ക്ലാസ്മുറിയില്‍ അവരൊത്തുകൂടി. പത്ത് സ്ത്രീകള്‍. അവര്‍ക്കിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകയും. അടക്കിയുള്ള സംസാരങ്ങള്‍ക്കും ചിരികള്‍ക്കുമപ്പുറം മറ്റൊന്നും അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

പെടുന്നനെയാണ് ഉറച്ച വിശ്വാസത്തോടെ 39കാരിയായ ഭഗവതി സംസാരിച്ച് തുടങ്ങിയത്. കാഴ്ചയില്‍ തീരെ മെലിഞ്ഞ്, തന്റെ 39നെ പ്രസന്നമായ മുഖത്തിലൊളിപ്പിച്ച് അവര്‍ പറഞ്ഞ് തുടങ്ങി. വര്‍ഷങ്ങളായി ഗാര്‍ഹിക പീഡനമെന്താണെന്ന് പോലും എനിക്കറിയില്ല. രോഷവും അലര്‍ച്ചകളും പ്രഹരങ്ങളും ഞാന്‍ ഏറ്റുവാങ്ങി.

കറിയില്‍ ഉപ്പ് കൂടിയാല്‍ പോലും മുഖത്തടിക്കുന്ന ഭര്‍ത്താവ്. അടി കഴിഞ്ഞാല്‍ പിന്നെ കിടക്കയിലേക്കുള്ള വലിച്ചിഴക്കലാണ്. അവസാനം എന്നെ നഗ്‌നയാക്കാന്‍ വേണ്ടിയാണ് അത്രയും നേരം അടിച്ചതെന്ന് തോന്നിപ്പോവും.

വിവാഹശേഷമുള്ള ബലാല്‍സംഗം പരസ്പര സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതില്‍ മാത്രമൊതുങ്ങുന്നു. അവിടെ കുറ്റം ചെയ്യുന്നയാള്‍ ഇരയുടെ പങ്കാളിയാണെന്നത് കൊണ്ടും ഇരയുടെ പ്രായം 15ല്‍ താഴെ അല്ല എന്നത് കൊണ്ടും അത് ഇന്ത്യന്‍ പീനല്‍ കോഡിന്റെ കാഴ്ചയില്‍ ബലാല്‍സംഗം ആവാതെ പോകുന്നു.

ഭര്‍ത്താക്കന്മാരാല്‍ ലൈംഗിക പീഡനമേല്‍ക്കുന്നവരാണ് വിവാഹം കഴിഞ്ഞ ഇന്ത്യയിലെ മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകളുമെന്ന് 2000ത്തിലെ യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ സര്‍വ്വേയില്‍ പറയുന്നു.

ഭര്‍ത്താക്കന്മാരാല്‍ ലൈംഗിക പീഡനമേല്‍ക്കുന്നവരാണ് വിവാഹം കഴിഞ്ഞ ഇന്ത്യയിലെ മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകളുമെന്ന് 2000ത്തിലെ യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ സര്‍വ്വേയില്‍ പറയുന്നു.

പങ്കാളികളില്‍ നിന്ന് മാനസികമായോ ശാരീരികമായോ പീഡനമേല്‍ക്കുന്നവരാണ് വിവാഹിതരും 15നും 49നും മദ്ധ്യേ പ്രായമുള്ളവരുമായ 40% സ്ത്രീകളുമെന്ന് 2005-06 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ വെളിപ്പെടുത്തുന്നു. ഇത് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലുമുള്ള ആകെ 1.25 ലക്ഷം സ്ത്രീകളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന കണക്കാണ്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജഗോരി എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളുടെ സമാഗമത്തിലാണ് സ്വന്തം ഭര്‍ത്താക്കന്മാരാല്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പത്ത് സ്ത്രീകള്‍ ഒരുമിച്ച് കൂടിയത്.

ഭര്‍ത്താക്കന്മാരുടെ അനുവാദത്തിന് വേണ്ടി കാത്തിരുന്നെങ്കില്‍ ഇവിടെ ഈ പരിപാടിയില്‍ ഇങ്ങനെ നില്‍ക്കില്ലായിരുന്നുവെന്ന് പറഞ്ഞ് ചിരിക്കുന്നു ഭഗ്‌വതി. ബലാത്സംഗങ്ങളുടെ എണ്ണം ദല്‍ഹിയില്‍ നേരിയ തോതിലാണ് വര്‍ധിക്കുന്നതെങ്കിലും രാജ്യത്താകെ ഇത്തരം കേസുകളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവുണ്ടാകുന്നു. എന്നാല്‍ ഈ സംഭവങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ചര്‍ച്ചകളിലൊന്നും ഭര്‍ത്താക്കന്മാരാല്‍ ദിവസവും ബലാല്‍സംഗം ചെയ്യപ്പെടുന്നവര്‍ ഇല്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement