എഡിറ്റര്‍
എഡിറ്റര്‍
‘അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതിനാല്‍ അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു’; തീവണ്ടിയില്‍ വെച്ച് മുസ്‌ലിം കൗമാരക്കാരനെ അടിച്ചു കൊന്ന സംഭവത്തിലെ കുറ്റാരോപിതന്‍ പറയുന്നത്
എഡിറ്റര്‍
Saturday 24th June 2017 10:50pm


ന്യൂദല്‍ഹി: ‘ആ സമയത്ത് ഞാന്‍ നന്നായി മദ്യപിച്ചിരുന്നു; അവര്‍ പശുവിറച്ചി കഴിക്കുന്നവരാണെന്നും അതുകൊണ്ട് അവരെ ആക്രമിക്കണമെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.’ 16 വയസുള്ള മുസ്‌ലിം വിഭാഗത്തില്‍ പെട്ട കൗമാരക്കാരനെ തീവണ്ടിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊന്ന സംഭവത്തിലെ പ്രതിയുടെ വാക്കുകളാണ് ഇത്.

കഴിഞ്ഞ ദിവസമാണ് മഥുരയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട കൗമാരക്കാരന്റെ കൂടെയുണ്ടായിരുന്ന മൂന്ന് സഹോദരന്‍മാര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


Also Read: ‘ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടില്ല; ഇനിയെല്ലാം ആലോചിച്ചു ചെയ്യുക’പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്


ഈദ് പ്രമാണിച്ചുള്ള ഷോപ്പിംഗ് കഴിഞ്ഞ് ദല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ഇവരെ ആക്രമിച്ചത്. ഈ സംഘത്തില്‍ പെട്ടയാളാണ് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞിട്ടാണ് താന്‍ ആക്രമിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

തീവണ്ടി ഓഖ്‌ല വിട്ടതോടെയാണ് സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. വളരെ പെട്ടെന്ന് ഇത് വര്‍ഗീയ വിഷയമായി മാറുകയായിരുന്നു. ആക്രമിക്കപ്പെട്ടവരെ ദേശവിരുദ്ധരെന്നും ബീഫ് കഴിക്കുന്നവരെന്നും ആവര്‍ത്തിച്ച് വിളിച്ചുകൊണ്ടാണ് അക്രമി സംഘം ക്രൂരകൃത്യം നടത്തിയത്.


Don’t Miss: ‘സിനിമയില്‍ ‘ഇന്റര്‍കോഴ്‌സ്’ വേണോ? ഒരുലക്ഷം വോട്ടുണ്ടെങ്കില്‍ ആകാം’: ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് സെന്‍സര്‍ബോര്‍ഡ് പറഞ്ഞത്


കൗമാരക്കാരനെ കുത്തിയാണ് കൊന്നത്. അതിനു മുന്‍പായി ‘മുല്ല’ എന്നും മറ്റും വിളിച്ച് ആക്ഷേപിക്കുകയും ഇവരുടെ തലയിലുണ്ടായിരുന്ന തൊപ്പി വലിച്ചെറിയുകയും ചെയ്തിരുന്നു.

പരസ്യമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പക്ഷേ സാക്ഷി പറയാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് മരിച്ച ജുനൈദിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

Advertisement