എഡിറ്റര്‍
എഡിറ്റര്‍
തന്റെ പിന്‍ഗാമി ഒരു സ്ത്രീ ആയേക്കും: ദലൈലാമ
എഡിറ്റര്‍
Friday 14th June 2013 9:00am

dalailamama

മെല്‍ബണ്‍: തന്റെ പിന്‍ഗാമി ഒരു സ്ത്രീ ആയേക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പുരുഷനേക്കാള്‍ യോഗ്യ സ്ത്രീയാണെന്ന് കണ്ടാല്‍ ഒരു വനിത ദലൈലാമ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Ads By Google

ഒരു നല്ല നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സ്ത്രീകള്‍ക്കുണ്ട്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശന ത്തിനിടെയാണ് ദലൈലാമയുടെ പ്രതികരണം. ധാര്‍മിക പ്രതിസന്ധി നേരിടുന്ന ലോകത്ത് അത് മറികടക്കാന്‍ അനുകമ്പയുള്ള നേതാക്കളുടെ ആവശ്യമുണ്ട്.

മറ്റുള്ളവരെകുറിച്ച് ചിന്തിക്കാനുള്ള പ്രത്യേക കഴിവ് സ്ത്രീകള്‍ക്കുണ്ട്. അവര്‍ എപ്പോഴും മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കി തീരുമാനമെടുക്കുന്നവരാണ്. തന്റെ പിതാവ് മു്ന്‍കോപിയായിരുന്നു. അമ്മ ശാന്ത സ്വഭാവിയും. ദലൈലാമ പറഞ്ഞു.

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനാണ് ദലൈലാമ ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡിനേയും ലാമ പുകഴ്ത്തി. സ്ത്രീശാക്തീകരണത്തിനും സമത്വത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന വനിതയാണ് ഗില്ലാര്‍ഡ് എന്നും ലാമ പറഞ്ഞു.

Advertisement