എഡിറ്റര്‍
എഡിറ്റര്‍
‘വിശ്വരൂപം’ ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല: കമല്‍ ഹാസന്‍
എഡിറ്റര്‍
Thursday 8th November 2012 2:36pm

ചെന്നൈ: തന്റെ പുതിയ ചിത്രം വിശ്വരൂപം ഒരു സമുദായക്കാരേയും വേദനിപ്പിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് ഉലകനായകന്‍ കമല ഹാസന്‍. കമല്‍ തന്നെയാണ്  ‘വിശ്വരൂപം’ എഴുതിയതും സംവിധാനം ചെയ്തിരിക്കുന്നതും.

‘ എന്റെ പുതിയ ചിത്രം ഇസ്‌ലാമിനെ കുറിച്ചോ തീവ്രവാദത്തെ കുറിച്ചോ അല്ല പറയുന്നത്. ഇതിന്റെ പേരില്‍ ഒരു സമുദായത്തേയും വേദനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല. ചിത്രം പറയുന്നത് യുദ്ധത്തെ കുറിച്ചാണ്. അപ്പോള്‍ തീവ്രവാദവും പറയേണ്ടി വരും. അത്രയേ ഉള്ളൂ’. കമല ഹാസന്‍ പറഞ്ഞു.

Ads By Google

പ്രമുഖ സംഗീത സംവിധായകരായ ശങ്കര്‍-എഹ്‌സാന്‍-ലോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജെറിമി, പൂജ കുമാര്‍, ജയ്ദീപ് അലാവത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘വിശ്വരൂപ്’ എന്ന പേരില്‍ ചിത്രം ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് എടുത്ത ചിത്രമാണ് വിശ്വരൂപം. തന്റെ പുതിയ ചിത്രം തിയേറ്റര്‍ ഉടമകള്‍ക്കും പുതിയൊരു അനുഭവമായിരിക്കുമെന്നും കമല്‍ പറയുന്നു. ഓറോ 3 ഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് കമല്‍ ഹാസന്‍ തന്റെ 58 ാം പിറന്നാള്‍ ആഘോഷിച്ചത്. വിശ്വരൂപത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയായിരുന്നു കമല്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ജനുവരിയിലാണ് വിശ്വരൂപം തിയേറ്ററുകളിലെത്തുന്നത്.

Advertisement