എഡിറ്റര്‍
എഡിറ്റര്‍
ഒന്നുകില്‍ സ്ത്രീകളെ ചുംബിക്കണം, അല്ലെങ്കില്‍ ഗര്‍ഭിണിയാക്കണം: നടനും എം.എല്‍.എയുമായ ബാലകൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ പരാതി
എഡിറ്റര്‍
Tuesday 8th March 2016 12:47pm

balakrishna

ഹൈദരാബാദ്: തെലുങ്ക് സിനിമാ താരവും ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം.എല്‍.എയുമായ എന്‍. ബാലകൃഷ്ണക്കെതിരെ പോലീസില്‍ പരാതി.

ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിലാണ് പരാതി. സാവിത്രിയെന്ന തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിനിടെയായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമര്‍ശം.

താന്‍ വെറുതെ സ്ത്രീകളുടെ പിറകെ നടക്കുന്നത് തന്റെ ആരാധകര്‍ക്ക് ഇഷ്ടമല്ലെന്നും ഒന്നുകില്‍ അവരെ ചുംബിക്കുകയോ അല്ലെങ്കില്‍ അവരെ ഗര്‍ഭിണിയാക്കുകയോ വേണമെന്നാണ് അവരുടെ ആഗ്രഹണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ കമന്റ്.

വേദിയിലിരിക്കുന്ന ചില സ്ത്രീകള്‍ ഈ പരാമര്‍ശത്തില്‍ അസ്വസ്ഥരാവുകയും ചെയ്തിരുന്നു. ആന്ധ്രയിലെ ഹിന്ദുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ എം.എല്‍.എയും ആന്ധ്രമുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനും കൂടിയാണ് ഇദ്ദേഹം.

ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബാലകൃഷ്ണ മാപ്പുപറയണമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് റോജ പറഞ്ഞു.

തന്റെ പ്രസ്താവന വിവാദമായതോടെ, സ്ത്രീവിരുദ്ധമായ കാര്യമല്ല താന്‍ പറഞ്ഞതെന്നും ആരാധകരുടെ മനസ് വിവരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം നിയമവ്യവസ്ഥകള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Advertisement