എഡിറ്റര്‍
എഡിറ്റര്‍
കേരള സ്‌ട്രൈകേഴ്‌സ് താരങ്ങളുടെ ‘മൈ ഫാന്‍ രാമു’തിയേറ്ററുകളിലേക്ക്
എഡിറ്റര്‍
Tuesday 1st January 2013 12:40pm

നിഖില്‍. കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മൈ ഫാന്‍ രാമു’ ഉടന്‍ തിയേറ്ററുകളിലേക്ക്. ഗായകന്‍, അവതാരകന്‍, നടന്‍, സി.സി.എല്‍. താരം എന്നീ നിലകളില്‍ പ്രശസ്തനായ  നിഖില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ ഫാന്‍ രാമു.

ശ്രീ ഉത്രട്ടാതി ഫിലിംസ്പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി അയ്യഞ്ചിറയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ  തിരക്കഥ, സംഭാഷണം നടന്‍ സൈജുകുറുപ്പ്, നിഖില്‍ കെ. മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

Ads By Google

രാജീവ് പിള്ള, ബിജുക്കുട്ടന്‍, ഗിന്നസ് പക്രു, ബിനീഷ് കോടിയേരി, സുരാജ് വെഞ്ഞാറമൂട്, റിയാസ്ഖാന്‍, സ്ഫടികം ജോര്‍ജ്, വിവേക് ഗോപന്‍, കിഷോര്‍, പ്രജോദ്, ഭീമന്‍ രഘു, എം.ആര്‍. ഗോപകുമാര്‍, മാളവിക വെയ്ല്‍സ്, നിഷിത തുടങ്ങിയവരാണ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അഭിരാമിന്റെ കഥയാണ് മൈ ഫാന്‍ പറയുന്നത്. എന്നാല്‍ അഭിരാമിന്റെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതിനെ തുടര്‍ന്ന് ഉടന്‍ റിലീസാകാന്‍ പോകുന്ന ‘സ്‌കോട്ട്‌ലാന്റ് യാര്‍ഡ്’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മത്സരം സംഘടിപ്പിക്കുന്നു.

മത്സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് പത്ത് ദിവസം അഭിരാമിനൊപ്പം താമസിക്കാം എന്നാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്. ദരിദ്രരായ രാമുവും പപ്പനുമാണ് മത്സരത്തില്‍ വിജയിക്കുന്നത്.

ഇവരുമൊന്നിച്ചുള്ള അഭിരാമിന്റെ പത്ത് ദിവസത്തെ കഥായാണ് ചിത്രം പറയുന്നത്. സൈജു കുറുപ്പാണ് രാമുവിന്റെ വേഷത്തിലെത്തുന്നത് പപ്പുവായി ഗിന്നസ് പക്രുവും എത്തുന്നു. സൂപ്പര്‍ സ്റ്റാര്‍ അഭിരാമായി വേഷമിടുന്നത് രാജീവ് പിള്ളയാണ്.

പപ്പുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. രാജീവ് ആലുങ്കലിന്റേതാണ് ഗാനരചന. എ.ആര്‍. റഹ്മാന്റെ ഗിറ്റാറിസ്റ്റായ സജ്ഞീവ് ടി. ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മൈ ഫാന്‍ രാമു.

Advertisement