എഡിറ്റര്‍
എഡിറ്റര്‍
എന്റെ കഥാപാത്രങ്ങള്‍ വ്യത്യസ്തരായിരിക്കും: സലിം അഹമ്മദ്
എഡിറ്റര്‍
Friday 21st September 2012 1:23pm

ആദ്യ സിനിമയിലൂടെ തന്നെ സിനിമയോടുള്ള തന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കിയ സംവിധായകനാണ് സലിം അഹമ്മദ്. ആദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ അവാര്‍ഡും സലിം മലയാളസിനിമക്ക് സമ്മാനിച്ചു.

ആദാമിന്റെ മകന്‍  അബുവിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം സംവിധാനം ചെയ്യുന്ന സിനിമയാണ് കുഞ്ഞനന്ദന്റെ കട. ആദാമിന്റെ മകന്‍ അബു പോലെ കുഞ്ഞനന്ദന്റെ കടയും കാലികമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പരസ്പരം ഒരുമിച്ച് പോകാന്‍ സാധിക്കാത്ത ദാമ്പത്യ ബന്ധത്തെ കുറിച്ചാണ് കുഞ്ഞനന്ദന്റെ കടയില്‍ പറയുന്നത്.

Ads By Google

മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിനെ വെച്ച് ഇത്തരം വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മമ്മൂട്ടി എന്ന താരത്തിന്റെ മാര്‍ക്കറ്റ് കൂടി പരിഗണിക്കേണ്ടി വരില്ലേ എന്നാണ് സലിം ഇപ്പോള്‍ നേരിടുന്ന പ്രധാന ചോദ്യം. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം സലിമിനുണ്ട്.

ആദാമിന്റെ മകന്‍ അബു പോലെ തന്നെയാണ് കുഞ്ഞനന്ദന്റെ കടയെയും സമീപിക്കുന്നതെന്നാണ് സലിം പറയുന്നത്. രണ്ട് സിനിമകളിലെയും പ്രധാന കഥാപാത്രങ്ങള്‍ വളരെയധികം വ്യത്യസ്തരാണ്. അബു സല്‍സ്വഭാവിയും മനുഷ്യസ്‌നേഹിയുമാണെങ്കില്‍ കുഞ്ഞനന്ദന്‍ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാളാണ്. മമ്മൂട്ടിയുടെ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാവും കുഞ്ഞനന്ദനെന്നും സലിം പറയുന്നു.

Advertisement