കോഴിക്കോട്: വിനായകനു മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് ശേഷം ചര്‍ച്ച ചെയ്തില്‍ കൂടുതലും വിനായകന്റെ ജാതിയെക്കുറിച്ചായിരുന്നു. എന്നാല്‍ അതിലൊന്നും ഒരു കാര്യമില്ലെന്ന് തെളിയിക്കാന്‍ വിനായകന് കഴിഞ്ഞിരുന്നു.

തന്റെ ജാതി ആരോക്കെയോ പറഞ്ഞ് താഴ്ത്തിയതാണെന്നും അതില്‍ നിന്നും കിട്ടിയത് വേറിട്ട അനുഭവമാണെന്നുമാണ് വിനായകന്റെ അഭിപ്രായം. കേരള പട്ടിക ജാതി-പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ കോഴിക്കോട് സംഘടിപ്പിച്ച പഠന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍.

‘എന്റെ അനുഭവം വച്ച് നമ്മളെ ആരും പിറകോട്ടു വലിക്കുകയില്ല. മുന്നോട്ടും നയിക്കില്ല. സ്വയം മുന്നോട്ടു വരണം. നിറമോ ജാതിയോ ഒന്നും തടസ്സം നില്‍ക്കില്ല.’ വിനായകന്‍ പറയുന്നു.

തനിക്ക് ജാതിയുടെ പേരില്‍ അവസരം നഷ്ടപ്പെട്ടിട്ടുമില്ല. അതിന്റെ പേരില്‍ അവസരം കിട്ടിയിട്ടുമില്ലെന്നും വിനായകന്‍ പറയുന്നു.

തന്റെ ജാതി ആരോക്കെയോ പറഞ്ഞ് തരം താഴ്ത്തിയതാണ്. എന്നാല്‍ ആ ജാതിയുടെ പേരില്‍ നിന്നും തനിക്ക് ലഭിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് വിനായകന്‍ പറയുന്നു.

പല മഹാന്മാരും ഉയര്‍ന്ന് വന്നത് താഴ്ന്ന സമുദായത്തില്‍ നിന്നുമാണെന്നും വിനായകന്‍ പറയുന്നു. അതൊന്നും കാണാതിരിക്കരുതെന്നും താരം പറയുന്നു.


Also Read: ഇതോ സ്ത്രീ ‘സുരക്ഷ’;ആസിഡ് ആക്രമണ ഇരയുടെ ആശുപത്രിക്കിടക്കയ്ക്ക് അരികിലില്‍ നിന്നും സെല്‍ഫിയെടുത്ത് വനിതാ കോണ്‍സ്റ്റബിളുമാര്‍


തന്നെയാരും പിന്നിലേക്ക് നയിച്ചിട്ടില്ല. ജാതി ഏതാണേലും മുന്നോട്ട് വരണമെന്നും നിറമോ, ജാതിയോ, മതമോ ഒന്നും അവിടെ തടസ്സം നില്‍ക്കാറില്ലെന്നും വിനായകന്‍ പറയുന്നു.

ഈ വര്‍ഷത്തെ സംസ്ഥാന ഫിലിം അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് വിനായകനായിരുന്നു. വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കിയതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ട് വലിയതോതില്‍ ഉണ്ടായിരുന്നു. .