Categories

എന്റെ ശരീരമാണ് എന്റെ ആയുധം

Inside india/

‘എന്റെ ശരീരമാണ് എന്റെ ആയുധം’
മണിപ്പൂരിലെ ജെ.എന്‍ ആശുപത്രിയിലെ ജയില്‍ വാര്‍ഡിനുള്ളില്‍ നിന്നും വരുന്ന ശബ്ദമാണിത്. . പത്തുവര്‍ഷമായി ഇറോം ഷര്‍മിള
ഈ തടവറയ്ക്കുള്ളിലാണ് നിരാഹാരമിരിക്കുകയാണ്. മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി.

മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഷര്‍മിള 2000നവംബര്‍ രണ്ടിനാണ് നിരാഹാര സമരം തുടങ്ങിയത്. മണിപ്പൂരിലെ സായുധ സേനയ്ക്ക് പ്രത്യേകാധികാരം നല്‍കിയതിനെതിരെയാണ് ഷര്‍മിള സമരത്തിനിറങ്ങിയത്.

മണിപ്പൂരില്‍ 1958 മുതലാണ് ആംമ്ഡ് ഫോഴ്‌സ് ആക്ട് നിലവില്‍ വന്നത്. ഇത് സുരക്ഷാ സൈന്യത്തിന് ജനങ്ങളെ വെടിവെയ്ക്കാനും, അറസ്റ്റു ചെയ്യാനും കൊല്ലാനും അധികാരം  ഈ നിയമം നല്‍കുന്നു. ഇംഫാല്‍ താഴ് വരയില്‍ അസം റൈഫിള്‍സ് 10പേരെ വെടിവെച്ചതാണ് ഇങ്ങനെയൊരു സമരത്തിനിറങ്ങാന്‍ ഷര്‍മിളയെ പ്രേരിപ്പിച്ചത്.

മണിപ്പൂരിലെ ജനങ്ങളോട് സുരക്ഷാസൈന്യം ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ സമരത്തിനിറങ്ങിയതിന് ഷര്‍മിളയ്ക്ക് അനുഭവിക്കേണ്ടി വന്നത് ഒരുപാടാണ്.
ആത്മഹത്യയ്ക്കു ശ്രമിക്കുന്നു എന്ന കുറ്റത്തിന് പോലീസ് ഷര്‍മിളയെ അറസ്റ്റു ചെയ്തു.

നിര്‍ബന്ധിച്ച് ഭക്ഷണവും വെള്ളവും നല്‍കി. പത്തുവര്‍ഷമായി തുടരുന്ന ജയില്‍ദിനങ്ങളും നല്‍കി. എന്നിട്ടും ഷര്‍മിളയുടെ മനസ്സിന്റെ നിശ്ചയ ദാര്‍ഢ്യത്തെ തകര്‍ക്കാന്‍ ഇതിനൊന്നും കഴിഞ്ഞില്ല.

മണിപ്പൂരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതുവരെ ഞാനെന്റെ സമരം തുടരുമെന്ന് ഷര്‍മിള പറയുമ്പോള്‍ പത്തുവര്‍ഷത്തെ നരകയാതനകള്‍ തകര്‍ക്കാത്ത ഷര്‍മിളയുടെ മനസ്സ് ആ വാക്കുകളില്‍ പ്രതിഫലിച്ചു കാണാം.

പത്തുവര്‍ഷം കഴിഞ്ഞിട്ടും ഷര്‍മിളയുടെ പ്രതീക്ഷ മങ്ങിയിട്ടില്ല. ശരിക്കും മണിപ്പൂരിന്റെ ഉരുക്കു വനിതയാണ് താനെന്ന് ഷര്‍മിള തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം ജീവതത്തിലൂടെ



LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.