കൊച്ചി: സോഷ്യലിസ്റ്റ് ജനത ഏറ്റെടുക്കില്ലെന്ന് നിര്‍ബന്ധം പിടച്ച നെന്മാറ സീറ്റ് സി.എം.പിക്കു നല്‍കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. എം വി രാഘവനാണ് നെന്മാറയില്‍ മത്സരിക്കുന്നത്. ഇതിനു പകരമായി സോഷ്യലിസ്റ്റ് ജനതക്ക് നാട്ടിക സീറ്റ് നല്‍കാന്‍ സി.എം.പി ധാരണയായി.എന്നാല്‍ ഇതുസംബന്ധിച്ച് സോഷ്യലിസ്റ്റ് ജനതയുടെ അഭിപ്രായം പുറത്തുവന്നിട്ടില്ല.

നെന്മാറയെക്കൂടാതെ കുന്നംകുളം,ധര്‍മടം സീറ്റകളിലും സി എം പി മത്സരിക്കും. മട്ടന്നൂര്‍,കൂത്തൂപറമ്പ്,നേമം,കല്‍പ്പറ്റ,എലത്തൂര്‍,വടകര സീറ്റുകളലാണ് സോഷ്യലിസ്റ്റ് ജനത മത്സരിക്കുന്നത്.അതേസമയം ചിറ്റൂര്‍ സീറ്റ് തരാമെന്നു പറഞ്ഞ കോണ്‍ഗ്രസ്സ് ഉറപ്പ് ലംഘിച്ചുവെന്ന് സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാര്‍ ആരോപിച്ചു.

കുന്ദംകുളത്ത് സി.പി. ജോണും ധര്‍മ്മടത്ത് ചൂരായി ചന്ദ്രന്‍ എന്നിവര്‍ സി.എം.പിക്ക് വേണ്ടി മത്സരിക്കും.