Categories

കൂത്തുപറമ്പില്‍ പോയത് സുധാകരന്‍ പറഞ്ഞിട്ടല്ല: എം.വി.ആര്‍

mv-raghavanകണ്ണൂര്‍: കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.എം.പി നേതാവ് എം.വി രാഘവന്‍. കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യത്യസ്ത ഗ്രൂപ്പുകള്‍ പോലെയാണ് പെരുമാറുന്നത്. സര്‍ക്കാര്‍ കോര്‍പറേഷനും ബോര്‍ഡുകളും വിഭജിച്ചത് ഏകപക്ഷീയമായാണെന്നും അദ്ദേഹം ആരോപിച്ചു.

കെസുധാകരന്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ കൂത്തുപറമ്പില്‍ പോയതെന്ന പി. രാമകൃഷ്ണന്റെ ആരോപണം തെറ്റാണെന്നും അടിമബോധം കൊണ്ടാണ് രാമകൃഷ്ണന്‍ ഇങ്ങിനെ പറഞ്ഞതെന്നും രാഘവന്‍ ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.