തിരുവനന്തപുരം: അഴീക്കോട് മണ്ഡലത്തില്‍ എം.വി രാഘവന്‍ മത്സരിക്കുമെന്ന് സി.എം.പി. കോണ്‍ഗ്രസ്-സി.എം.പി ചര്‍ച്ചയില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായതായി സി.എം.പി നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു.

മൂന്ന് സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി. മറ്റ് സീറ്റുകളില്‍ ആരൊക്കെ മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണയും സി.എം.പിക്ക് മൂന്ന് സീറ്റുകളായിരുന്നു നല്‍കിയിരുന്നത്.