കണ്ണൂര്‍ : പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.രാഘവന്‍. കണ്ണൂരില്‍ പൊതുപരിപാടിക്കെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.

പഴയ തട്ടകമായ അഴീക്കോട് മല്‍സരിക്കുമോ എന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എന്നായിരുന്നു മറുപടി. പാര്‍ട്ടി എന്ന് പറഞ്ഞാല്‍ അങ്ങ് തന്നെയല്ലേ എന്ന് ചോദിച്ചപ്പോള്‍ അണികള്‍ കൂടി ചേര്‍ന്നതാണ് പാര്‍ട്ടി എന്ന് എം.വി ആര്‍ മറുപടി നല്‍കി. യു.ഡി.എഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് നിര്‍ണയത്തിനുള്ള അധികാരം യു.ഡി.എഫിനാണ്. സ്ഥാനാര്‍ഥികളെ പാര്‍ട്ടി തീരുമാനിക്കും. എം.വി.ആര്‍ കൂട്ടിച്ചേര്‍ത്തു.