കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംഘടനയെ നിരോധിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാറാണെന്ന് സി എം പി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പോപ്പുലര്‍ ഫ്രണ്ട് വലിയൊരു വിപത്താണെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രംനല്‍കുന്ന വിവരങ്ങള്‍ പോലും അവഗണിക്കുകയാണെന്നും എം വി രാഘവന്‍ ആരോപിച്ചു.