തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്‌ക്കെതിരേയും ചെന്നിത്തല ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേയും മത്സരിക്കുകയാണെന്ന് സി.എം.പി നേതാവ് എം.പി രാഘവന്‍.

അഴീക്കോട് കിട്ടിയിരുന്നെങ്കില്‍ നെന്മാറയിലേതിനെക്കാള്‍ മികച്ച പ്രകടനം നടത്താമായിരുന്നെന്നും എം.വി. രാഘവന്‍ പറഞ്ഞു. യു.ഡി.എഫ് വാക്കുപാലിക്കാത്തതില്‍ വിഷമമുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാവരും പരസ്പരം മത്സരിക്കുകയാണ്. അത് കൊണ്ട് വിഷമത്തോടെയാണെങ്കിലും സീറ്റ് സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നെന്മാറയ്ക്ക് പകരം അഴീക്കോട് വേണമെന്ന് സി.എം.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഴീക്കോട് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. നാട്ടിക, കുന്നംകുളം, നെന്മാറ, എന്നീ സീറ്റുകളിലാണ് സി.എം.പി മത്സരിക്കുന്നത്.