mv-raghavanകണ്ണൂര്‍: ഉമ്മന്‍ചാണ്ടിക്കും എ.കെ ആന്റണിക്കും രണ്ടു നയമാണെന്നും ആ നയം യു.ഡി.എഫ് സംവിധാനം ഉപയോഗിച്ചു മുന്നണിയുടെ പൊതുനയമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും സി.എം.പി ജന.സെക്രട്ടറി എം.വി രാഘവന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തെറ്റായ നയങ്ങള്‍ക്കു മാറ്റം വരുത്താന്‍ സി.എം.പി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പുതിയ നയത്തിനുവേണ്ടി 25 വര്‍ഷം പോരാടിയ പാര്‍ട്ടിയാണ് സി.എം.പി ഇനിയും പോരാട്ടം തുടരും. കണ്ണൂരടക്കമുള്ള ജില്ലകളില്‍ പിന്നിലായതില്‍നിന്നു യു.ഡി.എഫ് ഇനിയെങ്കിലും പാഠം പഠിക്കണം. കഴിഞ്ഞ കുറേക്കാലമായി എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും യു.ഡി.എഫിനൊപ്പം നില്‍ക്കുകയും യു.ഡി.എഫിന്റെ രാഷ്ട്രീയ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു സി.എം.പിയോട് സീറ്റ് വിഭജന കാര്യത്തില്‍ മുന്നണി നീതി കാണിച്ചില്ലെന്നും രാഘവന്‍ പറഞ്ഞു.