കണ്ണൂര്‍: പൊതുസമൂഹത്തിനു വേണ്ടിയാണു താന്‍ പ്രതികരിച്ചതെന്നു സി.പി.എം നേതാവ് എം.വി. ജയരാജന്‍. പ്രത്യാഘാതങ്ങള്‍ എന്തു തന്നെ ആയാലും നേരിടാന്‍ തയ്യാറാണ്. ജുഡീഷ്യറി നില കൊള്ളേണ്ടതു പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ നിയമം നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും മുതലാളിമാരുടെയും സമ്പന്നന്‍മാരുടെയും താത്പര്യം സംരക്ഷിക്കുതിനു വേണ്ടിയാണെന്നുള്ളതു തെറ്റാണെന്നു പറയും. താന്‍ മുന്‍പു പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു.