Categories

രാധാകൃഷ്ണപിള്ളക്ക് യൂണിഫോമില്ലെങ്കില്‍ തല്ലിക്കോ: എം.വി. ജയരാജന്‍

കൊല്ലുന്ന രാജാവിനെ തിന്നുന്ന മന്ത്രി എന്ന മട്ടില്‍ ഈ കണ്ണൂരില്‍ പോലീസ് രാജ് നടപ്പാക്കാന്‍, രാധാകൃഷ്ണപിള്ള മോഡല്‍ നടപ്പാക്കാന്‍ വന്നാല്‍ അടിച്ചൊതുക്കുക തന്നെ ചെയ്യും ഈ കണ്ണൂരിലെ പ്രസ്ഥാനക്കാര്‍ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതെന്താ വെള്ളരിക്കാ പട്ടണമാ?

രാധാകൃഷ്ണപിള്ളക്ക് കാക്കി യൂണിഫോമില്ലെങ്കില്‍ നിങ്ങളെപ്പോലെയാണ്. പിന്നെ കാണുന്നിടത്ത് നിന്ന് നിങ്ങള്‍ തല്ലിക്കോ. അതിനൊന്നും നിങ്ങള്‍ ഭയപ്പെടണ്ട. രാധാകൃഷ്ണപിള്ളയും സാധാരണ പൗരനാണ്, ഈ ജയരാജനും സാധാരണ പൗരനാണ്. യൂണിഫോമിട്ടാല്‍ കാക്കിയോട് നമുക്കൊരു ബഹുമാനമുണ്ട്. ആ കാക്കിക്കുള്ളിലെ ഖദര്‍ ധാരിയായി മാറിയാല്‍ ആ ഖദര്‍ധാരിയെ ഉമ്മന്‍ ചാണ്ടിയുടെ അനുയായി ആയി കാണേണ്ടി വരും.

തന്നെ നിയമവിരുദ്ധമായി അക്രമിക്കാന്‍ വരുമ്പോള്‍, തന്നെ നിയമവിരുദ്ധമായി ലാത്തികൊണ്ട് തല്ലാന്‍ വരുമ്പോള്‍, തന്നെ നിയമവിരുദ്ധമായി തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കാന്‍ വരുമ്പോള്‍ ആ നിയമവിരുദ്ധമായ രീതിയില്‍ തന്നെ അക്രമിക്കാന്‍ വരുന്ന കൊലയാളിയെ, ആ അക്രമകാരിയെ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയിട്ട് തിരിച്ചു തല്ലാനുള്ള സെല്‍ഫ് ഡിഫന്‍സ് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

– എം.വി. ജയരാജന്‍ (സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം)

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.