കൊച്ചി: ജഡ്ജിമാരെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നു സി.പി.ഐ.എം നേതാവ് എം.വി. ജയരാജന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ശുംഭന്‍ പരാമര്‍ശത്തെക്കുറിച്ചുള്ള കോടതിയലക്ഷ്യ കേസിലെ വിചാരണയിലാണ് ജയരാജന്റെ വിശദീകരണം.

പൊതുനിരത്തില്‍ യോഗം നടത്തരുതെന്ന കോടതി വിധിയെ മാത്രമാണു താന്‍ വിമര്‍ശിച്ചത്. കോടതിവിധിയോട് ജനങ്ങള്‍ക്കും എതിര്‍പ്പാണ്. കോടതിയോട് തനിക്ക് ബഹുമാനമാണുള്ളത്. തന്റെ പ്രസംഗം പൂര്‍ണമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാലാണ് തെറ്റിദ്ധാരണ ഉണ്ടായത്. കോടതിയെ പ്രകീര്‍ത്തിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ജയരാജന്‍ കോടതിയെ അറിയിച്ചു.