Categories

‘ലോട്ടറി ന­റു­ക്കെ­ടു­പ്പ് കൈ­ര­ളിയില്‍ കാ­ണി­ക്കുന്ന­ത് പു­ന­പ്പരി­ശോ­ധിക്കണം’

കൊച്ചി : അ­ന്യ­സംസ്ഥാന ലോട്ട­റി ന­റു­ക്കെ­ടു­പ്പ് പാര്‍­ട്ടി­ചാ­നലായ കൈ­ര­ളി­യില്‍ കാ­ണി­ക്കുന്ന­ത് ബ­ന്ധ­പ്പെ­ട്ടവര്‍ പു­ന:പ്പ­രി­ശോ­ധി­ക്ക­ണ­മെ­ന്ന് എം വി ജ­യ­രാ­ജന്‍ ആ­വ­ശ്യ­പ്പെട്ടു. ലോട്ടറിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നല്‍കുന്ന പത്രങ്ങളും ഇക്കാര്യത്തില്‍ ഒരു പുന:പരിശോധനയ്ക്ക് തയ്യാറാകണം. തോമസ് ഐ­സ­ക്കി­ന്റെ ചോ­ര­യ്­ക്കു­വേ­ണ്ടി ദാ­ഹി­ക്കു­ന്ന യൂ­ദാ­സാ­ണ് വി ഡി സ­തീ­ശ­നെന്നും ജ­യ­രാന്‍ ആ­രോ­പി­ച്ചു.

അ­ന്യ­സംസ്ഥാന ലോ­ട്ട­റി­കള്‍ കേ­ര­ള­ത്തില്‍ നിന്നും കോ­ടി­കള്‍ ക­ട­ത്തു­ക­യാ­ണെ­ന്ന് സ­തീ­ശന്‍ നേര­ത്തെ ആ­രോ­പി­ച്ചി­രുന്നു. ആ­ദാ­യ­നി­കു­തി വ­കു­പ്പ് വിവി­ധ ജില്ല­ക­ളിലെ അ­ന്യ­സംസ്ഥാന ലോ­ട്ട­റി­കേ­ന്ദ്ര­ങ്ങ­ളില്‍ ന­ടത്തി­യ തി­ര­ച്ചി­ലില്‍ കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ­യു­ടെ ക്ര­മ­ക്കേ­ടു­കള്‍ ക­ണ്ടെ­ത്തി­യി­രുന്നു. അ­തി­നി­ടെ അ­ന്യ­സംസ്ഥാന ലോ­ട്ട­റി­ക­ളു­ടെ ക­ള്ളക്ക­ളി അ­വ­സാ­നി­പ്പി­ക്കാന്‍ സംസ്ഥാന ലോട്ട­റി നിയ­മം ഭേ­ദഗ­തി ചെ­യ്യാനും സര്‍­ക്കാര്‍ ഉ­ദ്ദേ­ശി­ക്കു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.